Home Featured സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടില്‍ വിഷവാതകം ശ്വസിച്ച്‌ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വില്ലുപുരം ജില്ലയിലെ കണ്ടംമഗലത്തിന് സമീപമാണ് അപകടം നടന്നത്.

ശേഖര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്‌ക്ക് സമീപം സ്ഥിതിചെയ്യുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മണികണ്ഠന്‍ (35), അയ്യപ്പന്‍ (36) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ടാങ്കിനുള്ളില്‍ നിന്ന് രണ്ട് പേരെയും പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp