Home Featured സമയനിഷ്ഠ പാലിക്കണം;തമിഴ്‌നാട്ടില്‍ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച്‌ സമ്മാനിച്ച്‌ മന്ത്രി

സമയനിഷ്ഠ പാലിക്കണം;തമിഴ്‌നാട്ടില്‍ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച്‌ സമ്മാനിച്ച്‌ മന്ത്രി

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വീസ് സമയക്രമം പാലിച്ച്‌ നടത്തുന്നതിന് ബസ് ജീവനക്കാര്‍ക്ക് മന്ത്രിയുടെ പ്രതീകാത്മക ഉപഹാരം. ക്ഷീരവികസന വകുപ്പ് മന്ത്രി എസ്.എം നാസറാണ് പുതിയ ബസ് സര്‍വീസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച്‌ സമ്മാനിച്ചത്.

തന്‍റെ മണ്ഡലമായ ആവഡിയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്കുള്ള ആദ്യ സര്‍വീസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിലാണ് മന്ത്രി സമ്മാനം നല്‍കിയത്‌. വാച്ച്‌ ഇരുവര്‍ക്കും കൈമാറിയ ശേഷം, സമയനിഷ്ഠയെ കുറിച്ച്‌ അദ്ദേഹം അവര്‍ക്ക് ഉപദേശം നല്‍കി. ശേഷം മന്ത്രി ബസില്‍ കുറച്ച്‌ ദൂരം സഞ്ചരിച്ചു. ടിക്കറ്റ് എടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന രാഷ്ട്രീയക്കാര്‍ക്ക് കൂടെ എടുക്കാനും മന്ത്രി മറന്നില്ല.

You may also like

error: Content is protected !!
Join Our Whatsapp