Home Featured ഇനി എല്ലാ ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം; പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍

ഇനി എല്ലാ ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം; പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍

by jameema shabeer

ചെന്നൈ: പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വികലാംഗര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും എന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ഇതിന്റെ മുന്നോടിയായാണ് തമിഴ്നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വികലാംഗര്‍ക്ക് സൗജന്യമായി സോഫ്റ്റ്വെയര്‍ സഹിതം ലാപ്ടോപ്പുകള്‍ നല്‍കി പരിശീലനം കൊടുക്കുന്നത് എന്ന് എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

വികലാംഗര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി വിദഗ്ധ സമിതികളും ഉന്നതതല സമിതികളും രൂപീകരിച്ചിട്ടുണ്ട് എന്നും വികലാംഗര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മറ്റുള്ളവരെ ആശ്രയിക്കാതെ ചെയ്യാന്‍ കഴിയുന്ന ജോലികള്‍ നല്‍കുന്നതിന് ഈ കമ്മിറ്റികള്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
1

ഇത് കൂടാതെ അംഗപരിമിതര്‍ക്ക് നല്‍കി വരുന്ന പ്രതിമാസ പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 1500 രൂപയായി ഉയര്‍ത്തും എന്നും സ്റ്റാലിന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 4,39,315 വികലാംഗര്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനായി പ്രതിവര്‍ഷം 263.58 കോടി രൂപ അധിക ചെലവ് വരും.

2

തന്റെ സര്‍ക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരായി തുടരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അമര്‍ സേവാ സംഘം സ്ഥാപകന്‍ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങളും വൈകല്യങ്ങളെ അതിജീവിച്ച്‌ മാരിയപ്പനും ജെര്‍ലിന്‍ അനികയും കായികരംഗത്ത് മികവ് പുലര്‍ത്തുന്നതിനെയും അനുസ്മരിക്കുന്നതായും എം കെ സ്റ്റാലിന്‍ പറഞ്ഞു.


3

വികലാംഗര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി വിദഗ്ധ സമിതികളും ഉന്നതതല പാനലുകളും രൂപീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വികലാംഗ ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍.

4

ചടങ്ങില്‍ വെച്ച്‌ തിരുച്ചിയിലെ ഇന്റഗ്രേറ്റഡ് ആക്ഷന്‍ ട്രസ്റ്റ് ( ഇന്റഗ്രേറ്റഡ് ആക്ഷന്‍ ട്രസ്റ്റ് ), മയിലാടു തുറൈ ജില്ലയിലെ സാമൂഹിക പ്രവര്‍ത്തക ജയന്തി ഉദയകുമാര്‍, ലൂസി ക്രെസന്‍ഷ്യ സ്പെഷ്യല്‍ സ്‌കൂള്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്ററിലെ അധ്യാപിക എം കവിത, ബധിരര്‍ക്ക് വേണ്ടിയുള്ള സി എസ് ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി ജെയിംസ് ആല്‍ബര്‍ട്ട് എന്നിവര്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുരസ്‌കാരം നല്‍കി.

You may also like

error: Content is protected !!
Join Our Whatsapp