Home Featured സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍വാണിഭം; ചെന്നൈയില്‍ മലയാളി യുവാവ് അറസ്റ്റില്‍

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍വാണിഭം; ചെന്നൈയില്‍ മലയാളി യുവാവ് അറസ്റ്റില്‍

by jameema shabeer

ചെന്നൈ : സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ മലയാളി അറസ്റ്റില്‍. തൃശശ്ശൂര്‍ മൂരിയാട് സ്വദേശി കെ. കിരണ്‍ (29) ആണ് അറസ്റ്റിലായത്. ചെന്നൈ അണ്ണാനഗറിലുള്ള അപ്പാര്‍ട്‌മെന്റില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ ചെന്നൈയിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. റെയ്ഡില്‍ രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തി.

കോടതിയില്‍ ഹാജരാക്കിയ കിരണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. റെയ്ഡിനിടെ രക്ഷപ്പെട്ട കിരണിന്റെ കൂട്ടാളിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

ഇരട്ട സഹോദരിമാരെ ഒരാള്‍ വിവാഹം ചെയ്ത സംഭവം: വരനെതിരെ കേസെടുത്ത് പൊലീസ്, വെട്ടിലായി മൂവരും

മുംബൈ : ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്‌ലുജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുര്‍ സ്വദേശിയായ അതുലിനെ ആണ് ഐടി എന്‍ജിനീയര്‍മാരായ റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ചുവളര്‍ന്ന ഇരുവര്‍ക്കും പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. അടുത്തിടെയാണ് യുവതികളുടെ അച്ഛന്‍ മരിച്ചത്.

രോഗിയായ അമ്മയുമായി അതുലിന്റെ വാഹനത്തിലാണ് സഹോദരിമാര്‍ ആശുപത്രിയിലേക്ക് പതിവായി പോയിരുന്നത്. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ആഹ്ലാദത്തോടെ ഇരുയുവതികളും മാലചാര്‍ത്തുന്നതടക്കമുള്ള വിവാഹാഘോഷത്തിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെ ഇത്തരം വിവാഹത്തിലെ ശരിതെറ്റുകളെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp