ചെന്നൈ: തമിഴ്‌നാട്ടില്‍ യുവതിയെയും നാലുമക്കളെയും കൊലപ്പെടുത്തി 45-കാരന്‍ ജീവനൊടുക്കി. ചെങ്കം താലൂക്കിലാണ് സംഭവം.പളനിസ്വാമിയെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെയും മൂന്ന് മക്കളെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അബോധാവസ്ഥയിലായ ഒന്‍പതുവയസുകാരിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
മരിച്ച കുട്ടികളില്‍ രണ്ടുപേര്‍ കൗമാരക്കാരാണ്. ഗുരുതരാവസ്ഥയിലായ ഒന്‍പതുവയസുകാരിയെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ഷക തൊഴിലാളിയാണ് പളനിസ്വാമി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.