ചെന്നൈ: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്വര്‍ണ ബിസ്ക്കറ്റുകള്‍ കസ്റ്റംസ് പിടികൂടി.
ടിന്നിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. 24 കാരറ്റിന്റെ 147.5 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നിന്ന് ട്രിച്ചി വിമാനത്താവളത്തലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ മാസം വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്ന് 145 ഗ്രാം ഭാരമുള്ള സ്വര്‍ണ ബിസ്ക്കറ്റ് പിടികൂടിയിരുന്നു. 24 കാരറ്റിന്റെ സ്വര്‍ണമാണ് അന്ന് പിടികൂടിയത്. ക്വാലലംപൂരില്‍ നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.