ദളിതരുടെ പ്രവേശനം തടഞ്ഞ വിരുദാസംപട്ടിയിലെ ശക്തി മാരിയമ്മന്‍ ക്ഷേത്രം റവന്യു ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു.അമ്ബലം നവീകരിച്ചതിനുശേഷം ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഒക്ടോബര്‍ 31ന് റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇതേത്തുടര്‍ന്ന് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു.എന്നാല്‍, ഞായറാഴ്ച വൈകിട്ട് ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകളാണ് ക്ഷേത്രത്തിലെത്തിയ ദളിതരെ തടഞ്ഞത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ക്ഷേത്ര പരിസരത്ത് സംഘര്‍ഷവുമുണ്ടായി. എന്നാല്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍ ഉറച്ചുനിന്നതോടെയാണ് റവന്യു ഉദ്യോഗസ്ഥര്‍ രാത്രിയോടെ ക്ഷേത്രം സീല്‍ ചെയ്തത്.
തമിഴ്‌നാട്ടില്‍ ക്ഷേത്രത്തില്‍ ദളിത് പ്രവേശനം തടഞ്ഞു; സേലം ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു
previous post