ചെന്നൈ: വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് ട്രിച്ചി-ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്.
രണ്ട് ബസ്, രണ്ട് ലോറികള്‍, രണ്ട് കാറുകള്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. കാറില്‍ സഞ്ചരിച്ച യാത്രക്കാരാണ് മരിച്ചത്. മരണപ്പെട്ടവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നാണ് പ്രാഥമിക വിവരം.കാറിന്റെ ആര്‍സി ബുക്കിലെ വിവരങ്ങള്‍ പ്രകാരം വാഹനം ചെന്നൈ നങ്കനല്ലുരിലുള്ളതാണ്.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.