Home Featured പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം

by jameema shabeer

ചെന്നൈ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളിലായാണ് ഇത്രയും മദ്യവില്‍പ്പന നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് മദ്യശാലകള്‍, ബാറുകള്‍, ക്ലബുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലായി ആകെ വിറ്റ മദ്യത്തിന്റെ കണക്കാണിത്. ഇതില്‍ 610 കോടിയുടെ മദ്യക്കച്ചവടവും ഡിസംബര്‍ 31നാണ്. 2021 ഡിസംബര്‍ 31ന് 147.69 കോടിയുടെ മദ്യം മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളം വില്‍പ്പനയാണ് ഇക്കുറിയുണ്ടായത്.

കേരളത്തിലും പുതുവത്സരത്തില്‍ റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. 107.14 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 31ന് ബെവ്‌കോ വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 95.67 കോടിയായിരുന്നു. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസര്‍ഗോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്‍പ്പന. 10.36 ലക്ഷം രൂപ. റമ്മാണ് ഏറ്റും കൂടുതല്‍ വിറ്റത്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മദ്യം ഇന്നലെ വിറ്റു. ഡിസംബറിലെ അവസാന 10 ദിവസം 686.28 കോടി രൂപയാണ് വിറ്റുവരവിലൂടെ കിട്ടിയത്. കഴിഞ്ഞവര്‍ഷം 649.32 കോടിയായിരുന്നു വില്‍പന.

You may also like

error: Content is protected !!
Join Our Whatsapp