ന്യൂഡല്‍ഹി: കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുതുച്ചേരിയിലെ പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.പുതുവത്സരത്തിന്റെ തുടര്‍ച്ചയായി സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. ശനിയാഴ്ച രാത്രി ഒരു മണിവരെ മാത്രമേ പുതുച്ചേരിയില്‍ പുതുവത്സരാഘോഷം അനുവദിച്ചിരുന്നുള്ളു.ഞായറാഴ്ച പകലും റോക്ക്ബീച്ച്, ഗാന്ധിതിടല്‍, വൈറ്റ് ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചാരികളുടെ തിരക്കായിരുന്നു.
ബീച്ചുകളിലും റോഡുകളിലും പാര്‍ക്കുകളിലും തിയേറ്ററുകളിലുമെല്ലാം നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.പൊതുസ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും അറിയിച്ചു.