Home Featured ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌വീര്യം പ്രകടമാക്കി കമല്‍ഹാസന്‍; ജല്ലിക്കെട്ടുമത്സരം ചെന്നൈയിലും നടത്തുമെന്ന് പ്രഖ്യാപനം

ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌വീര്യം പ്രകടമാക്കി കമല്‍ഹാസന്‍; ജല്ലിക്കെട്ടുമത്സരം ചെന്നൈയിലും നടത്തുമെന്ന് പ്രഖ്യാപനം

by jameema shabeer

ചെന്നൈ: ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌വീര്യം പ്രകടമാക്കി നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍.പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാടിന്റെ തെക്കന്‍ജില്ലകളില്‍ അരങ്ങേറുന്ന ജല്ലിക്കെട്ടുമത്സരം ചെന്നൈയിലും നടത്തുമെനന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ”ചെന്നൈയില്‍ ജല്ലിക്കെട്ട് നടത്തണമെന്നത് എന്റെ ആഗ്രഹമാണ്.

അതിനുളള ഒരുക്കത്തിലാണ്. വേദി ഉടന്‍ പ്രഖ്യാപിക്കും”-വെളളിയാഴ്ച ചെന്നൈയില്‍ പാര്‍ട്ടിപ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനുശേഷം കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.ജല്ലിക്കെട്ടിനായി വന്‍പ്രക്ഷോഭം അരങ്ങേറിയ ചെന്നൈ മറീന കടല്‍ക്കരയില്‍ മത്സരംനടത്താനാണ് കമല്‍ഹാസന്റെ ആഗ്രഹം. അധികൃതരില്‍നിന്ന് അനുമതി നേടിയാലുടന്‍ ഒരുക്കങ്ങള്‍ തുടങ്ങും. തമിഴകത്തിന്റെ പരമ്ബരാഗത കായികവിനോദമായ ജല്ലിക്കെട്ടിന്റെ ഭംഗിയും മഹത്ത്വവും നഗരവാസികള്‍ക്കുകൂടി കാട്ടിക്കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമല്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp