തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : തിരുപ്പതി ക്ഷേത്രത്തിൽ ഭക്തജനത്തിരക്കു വർധിച്ചതോടെ പ്രധാന പ്രസാദമായ ലഡു വിതരണത്തിൽ നിയന്ത്ര ണം ഏർപ്പെടുത്തി. ഒരാൾക്കു പരമാവധി 2 ലഡു മാത്രമാണു നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. നേരത്തെ പരിധിയില്ലാതെ നൽകിയിരുന്ന സ്ഥാനത്താണു നിയന്ത്രണം.നെയ് ക്ഷാമമാണു നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. ഭക്തജനത്തിരക്ക്
വർധിച്ചതിനാൽ സൗജന്യ ദർശന ടോക്കൺ നൽകുന്ന കൗണ്ടറുകൾ പൂട്ടി. ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും നേരിട്ട് ദർശനത്തിനു പോകാൻ അനുമതി നൽകിയിട്ടുണ്ട്.
ചെന്നൈ: നഗരത്തിലെ പാർക്കുകളുടെ സമയ നിയന്ത്രണം ഒഴിവാക്കി
ചെന്നൈ: നഗരത്തിൽ പാർക്കുകൾ ഇനി പുലർച്ചെ 5 മുതൽ രാത്രി 9 വരെ പൊതുജന ങ്ങൾക്കായി തുറന്നിരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ ഭൂരിഭാഗം പാർക്കുകളിലും രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. ഈ പ്രശ്നം ചൂണ്ടിക്കാട്ടി മണലി ന്യൂ ടൗൺ സ്വദേശി എം.വി നോദ് കുമാർ സമർപ്പിച്ച അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണ് സമയ നിയന്ത്രണം ഒഴിവാക്കിയത്.
പാർക്കുകളിൽ മുഴുവൻ സമയവും പ്രവേശനം അനുവദിച്ചാൽ കടുത്ത വേനലിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി മാറുമെന്ന് സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണർ എസ്.മുത്തുരാജ് പറഞ്ഞു. ഇതിനു പിന്നാലെ, പാർക്കുകളിലെ നിയന്ത്രണം ഒഴിവാക്കാൻ കോർപറേഷൻ ഡപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടു.