ചെന്നൈ: കാഞ്ചീപുരത്ത് 19 കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ച അഞ്ച് പേര് കത്തി ചൂണ്ടി കാമുകന്റെ മുന്നില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ മണികണ്ഠന് (22), വിമല്‍കുമാര്‍ (25), ശിവകുമാര്‍ (20), വിഘ്നേഷ് (22), തെന്നരസു (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും 20 വയസുള്ള സുഹൃത്തും കാഞ്ചീപുരം ജില്ലയിലെ സ്വകാര്യ കോളേജില്‍ ബിബിഎയ്ക്കും ബികോമിനും പഠിക്കുകയാണ്. വ്യാഴാഴ്ച ബംഗളൂരു-പുതുച്ചേരി റോഡിലെ സ്വകാര്യ സ്കൂളിന് സമീപത്ത് സംസാരിച്ചിരിക്കുകയായിരുന്നു ഇവരും . പ്രതികളില്‍ രണ്ടുപേര്‍ ഇവിടെ മദ്യപിക്കുന്നുണ്ടായിരുന്നു. യുവതിയെയും സുഹൃത്തിനെയും കണ്ടതോടെ ബാക്കി മൂന്ന് പേരെയും വിളിച്ചുവരുത്തി.
ആണ്‍സുഹൃത്തിനെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു. വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണപ്പെടുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികള്‍ പോയശേഷം ഇരുവരും സമീപവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെളിച്ചമില്ലാത്തതിനാലും മുഖം മറച്ചതിനാലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇവര്‍ നല്കിയ അടയാളത്തിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളായ മണികണ്ഠനെയും വിമലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശിവകുമാര്‍, വിഘ്നേഷ്, തെന്നരശു എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.