Home Featured ജെല്ലിക്കെട്ടില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

ജെല്ലിക്കെട്ടില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

by jameema shabeer

ജെല്ലിക്കെട്ടിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പാലമേട് സ്വദേശി അരവിന്ദ് രാജ്, പുതുക്കോട്ട സ്വദേശി അരവിന്ദ് എന്നിവരാണ് ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചത്.

അപടകത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം അറിയിക്കുകയും മരിച്ച രണ്ട് പേരുടെയും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. മധുരയിലെ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിനിടെ കാളകളെ മെരുക്കുന്നവരും ഉടമകളും ഉള്‍പ്പെടെ 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും പാലമേട്ടില്‍ നടന്ന പരിപാടിയില്‍ 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഒമ്ബത് കാളകളെ മെരുക്കുന്നതില്‍ വിജയിച്ച അരവിന്ദ് രാജിന് പാലമേട്ടില്‍ നടന്ന ജെല്ലിക്കെട്ടില്‍ കാളയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. വാടിവാസലില്‍ നിന്ന് കളത്തിലേക്ക് വിട്ടയച്ച ഏകദേശം 860 കാളകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാളകളെ പിടിച്ചവരുടെ പട്ടികയില്‍ അരവിന്ദിന്റെ പേര് ഇടംപിടിച്ചിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp