നീലഗിരി: തമിഴ്നാട് നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ശിവനന്ദി എന്നയാളാണ് ഒവാലിയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ കാട്ടാന്‍ അക്രമണത്തില്‍ കൊല്ലപ്പട്ടത്.രാവിലെ ജോലിക്ക് പോകുന്നതിനിടെ തോട്ടത്തില്‍വെച്ച് കാട്ടാന ശിവനന്ദിയെ ആക്രമിക്കുകയായിരുന്നു.നിലഗിരി മേഖലയില്‍ വന്യജീവികളിറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ചകളിലും കടുവയും പുലിയുമടക്കമുള്ള ജീവികളുടെ സാന്നിധ്യം ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജവാന് നഷ്ടമായത്.