ചെന്നൈ: ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വ്യാപകമാകുന്നതിനാല്‍ തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകളും ബീഡി തെറുപ്പ് ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടുന്നുവെന്ന് പഠനം.
അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തുവന്നത്. ബീഡിത്തൊഴിലാളികളെ ബദല്‍ ഉപജീവനമാര്‍ഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു സര്‍വേ.
ബീഡിതെറുക്കുന്നവര്‍ കൂടുതലുള്ള വെല്ലൂര്‍, തിരുനെല്‍വേലി ജില്ലകളില്‍ 1,000 തൊഴിലാളികളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 78 ശതമാനം പേരും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത ജലദോഷം, ചുമ, ചര്‍മ്മ രോഗങ്ങള്‍ മുതലായവ അനുഭവിക്കുന്നതായും വെളിപ്പെടുത്തി.