Home Featured ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് സ്റ്റാലിന്‍

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് സ്റ്റാലിന്‍

by jameema shabeer

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒരു രാജ്യം, ഒരു മതം, ഒരു തിരഞ്ഞെടുപ്പ്, ഒരു പ്രവേശന പരീക്ഷ, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ പോലെ ഒരു ഭാഷ ഉപയോഗിച്ച്‌ മറ്റ് വംശങ്ങളുടെ സംസ്‌കാരത്തെ നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദിക്ക് കൊടുക്കുന്ന പ്രാധാന്യം മറ്റ് ഭാഷകളെ അവഗണിക്കുക മാത്രമല്ല അവയെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദി വിരുദ്ധ സമരത്തിന്റെ ഭാഗമായി മരിച്ചവരോടുള്ള ആദരസൂചകമായി നടന്ന ഭാഷാ രക്തസാക്ഷി ദിനാചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍കാര്‍ ഭരണം മുതല്‍ വിദ്യാഭ്യാസം വരെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് പതിവാക്കിയിരിക്കുകയായണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് വേണ്ടിയാണ് അധികാരത്തിലെത്തിയതെന്നാണ് ബിജെപി സര്‍കാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഭാഷക്കും ഞങ്ങള്‍ എതിരല്ല. ഒരാള്‍ക്ക് സ്വന്തം താല്‍പര്യം കൊണ്ട് എത്ര ഭാഷകള്‍ വേണമെങ്കിലും പഠിക്കാമെന്നും അതേസമയം എന്തെങ്കിലും അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഞങ്ങള്‍ എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 2022 ഒക്ടോബറിലെ സംസ്ഥാന അസംബ്ലി പ്രമേയം അനുസ്മരിച്ചുകൊണ്ട് ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെയും തമിഴിനെ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ എക്കാലവും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our Whatsapp