ചെന്നൈ: വിവാഹ മോചനത്തിന് ശരീഅത്ത് കൗണ്‍സില്‍ പോലുളള സ്വകാര്യ സംവിധാനങ്ങളെയല്ല കുടുംബ കോടതികളെയാണ് സമീപിക്കേണ്ടതെന്ന് തമിഴ്നാട് ഹൈക്കോടതി.
ഖുല്‍അ് വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളോ മധ്യസ്ഥരോ അല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്നും കോടതി വ്യക്തമാക്കി.
തന്റെ ഭാര്യക്ക് ശരീഅത്ത് കൗണ്‍സില്‍ നല്‍കിയ ഖുല്‍അ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് സി ശരവണനാണ് വിധി പുറപ്പെടുവിച്ചത്.