Home Featured സംസ്ഥാനത്ത് ഫെബ്രുവരി 6 മുതല്‍ 8 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഫെബ്രുവരി 6 മുതല്‍ 8 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

by jameema shabeer

ചെന്നൈ: മധുര റെയില്‍വേ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂര്‍ണമായും 15 ട്രെയിനുകള്‍‌ ഭാഗികമായും റദ്ദാക്കി.

തിരുച്ചെന്തൂര്‍-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂര്‍ എക്സ്പ്രസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്-തിരുച്ചെന്തൂര്‍ എക്സ്പ്രസ് ദിണ്ടിഗലിനും തിരുച്ചെന്തുരിനും ഇടയിലുമാണ് റദ്ദാക്കിയത്.

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ആറ്, ഏഴ് തീയതികളില്‍‌ കുടൈ നഗറിലും മധുരയ്ക്കുമിടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയ്ക്കും കൂടല്‍ നഗറിനുമിടയില്‍ റദ്ദാക്കി. ആറ്, ഏഴ്,എട്ട് തീയതികളില്‍ മധുരയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ കൂടല്‍ നഗറില്‍ നിന്നാകും തിരിക്കുക.

ഗുരുവായൂര്‍ ഐഗ്മോര്‍ എക്സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിരുദനഗര്‍, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂര്‍ വഴി തിരിച്ചുവിടും. മാനധുരൈയില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും.

You may also like

error: Content is protected !!
Join Our Whatsapp