ചെന്നൈ: നഗരത്തിലെ പ്രധാന 7 ബീച്ചുകളുടെ ശുചിത്വ നിലവാരം സംബന്ധിച്ചു കോർപറേഷൻ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ 100ൽ 98.7 പോയിന്റ് നേടി ബസന്റ് നഗർ എലിയറ്റ്സ് ബീച്ച് ഒന്നാം സ്ഥാനത്ത്. 98.1 പോയിന്റുമായി മറീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരുവാൺമിയൂർ (92.2), തിരുവൊട്ടിയൂർ (91), പാലവാക്കം (81.3), അക്കര (73.6), നീലാങ്കര (71.6) എന്നിങ്ങനെയാണ് മറ്റു ബീച്ചുകളുടെ ശുചിത്വ നിലവാരം. കടകളിൽ മാലിന്യങ്ങൾ തരം തിരിക്കാത്തതാണ് മറീന ബീച്ചിന്റെ ശുചിത്വനിലവാരത്തെ ബാധിച്ചത്. മറീനയിലെ 200ൽ കൂടുതൽ കടകൾ മാലിന്യം തരംതിരിക്കൽ ഇനിയും തുടങ്ങിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.