ചെന്നൈ: വാലന്‍റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവ് മറീന ബീച്ചിലേക്ക് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. വാഷര്‍മാന്‍പേട്ട് മൂലകൊത്തളം ശ്മശാനത്തിലെ ജീവനക്കാരനായ മോഹനന്‍റെ ഭാര്യ ശ്യാമളയാണ് (30) ആത്മഹത്യക്ക് ശ്രമിച്ചത്.
ശ്മശാനത്തിനടുത്ത് വച്ച് ഇവര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്യാമളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 വര്‍ഷം മുമ്ബ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ ഭാര്യയെ വിളിച്ച് ജോലിത്തിരക്കിലാണെന്നും കടല്‍ത്തീരത്ത് പോകാന്‍ കഴിയില്ലെന്നും അറിയിച്ചു.
നിരാശയായ ശ്യാമള ഉടന്‍ തന്നെ ശ്മശാനത്തിലെത്തി മോഹനുമായി വഴക്കുണ്ടാക്കുകയും പ്ലാസ്റ്റിക് ക്യാനില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.