ഹൈദരാബാദ്: ചെന്നൈയിലേക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. വിമാനം ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഭീഷണി സന്ദേശം ലഭിച്ചതോടെ, വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ പെട്ടെന്ന് തന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയും ബോംബു കണ്ടെത്താനായി പരിശോധന നടത്തുകയും ചെയ്തു. പരിശോധനക്കൊടുവിലാണ് ഇത് വ്യാജ ഭീഷണിയായിരുന്നെന്ന് മനസിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, വിമാനത്തില്‍ കയറാനായി വൈകിയെത്തിയ യാത്രക്കാരനാണ് വ്യാജ സന്ദേശം അയച്ചതെന്ന് വ്യക്തമായി. വൈകി എത്തിയതിനെ തുടര്‍ന്ന് ബോര്‍ഡിങ്ങിന് അനുവദിക്കാത്തതാണ് യാത്രക്കാരനെ കൊണ്ട് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തിട്ടുണ്ട്.