Home Featured പൊലീസുകാരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു; പ്രതിയെ വെടിവെച്ച്‌ വീഴ്ത്തി വനിതാ പൊലീസ്

പൊലീസുകാരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു; പ്രതിയെ വെടിവെച്ച്‌ വീഴ്ത്തി വനിതാ പൊലീസ്

by jameema shabeer

ചെന്നൈ: പൊലീസ് കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ച്‌ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്കുനേരെ വെടിയുതിര്‍ത്ത് വനിതാ സബ് ഇന്‍സ്പെക്ടര്‍. ചെന്നൈയിലെ കൊന്നൂര്‍ ഹൈവേയില്‍ ന്യൂ അവാഡി റോഡില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

22 കാരനായ ജി. സൂര്യയാണ് പ്രതി. രണ്ട് ദിവസം മുമ്ബ് അയ്നവാരത്ത് വാഹന പരിശോധന നടത്തുകയായിരുന്ന സബ് ഇന്‍സ്പെക്ടറെയും സംഘത്തെയും ആക്രമിച്ച കേസിലാണ് പ്രതിയെ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തിരുവള്ളൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ സബ് ഇന്‍സ്പെക്ടര്‍ ശങ്കറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ, ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ തടഞ്ഞു നിര്‍ത്തി പൊലീസ് ചോദ്യം ചെയ്തു. അതിനിടെ അതിലൊരാള്‍ ഇരുമ്ബുവടികൊണ്ട് സബ് ഇന്‍സ്പെക്ടറുട തലക്കടിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു പേരും രക്ഷപ്പെട്ടു.

ഈ സംഭവത്തിലുള്‍പ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. മൂന്നാമനായ സൂര്യയെ പിടിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു.

ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഉടന്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍ സര്‍വീസ് തോക്കുകൊണ്ട് പ്രതിക്ക് നേരെ വെടിയുതിര്‍ത്തു. പ്രതിയുടെ ഇടതു കാല്‍മുട്ടിന് കീഴെയാണ് വെടിയേറ്റത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our Whatsapp