ചെന്നൈ: അണ്ണാ ഡി എം കെ നേതൃത്വ തര്‍ക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ എടപ്പാടി പളനി സ്വാമിക്ക് ആശ്വാസം. പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി ഹൈക്കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം ജുലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെയാണ് പനീര്‍ശെല്‍വം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണശേഷമാണ് പാര്‍ട്ടിയില്‍ നേതൃതര്‍ക്കം ഉടലെടുത്തത്. കഴിഞ്ഞ വര്‍ശം ജൂലായില്‍ ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി ബൈലോ ഭേദഗതി ചെയ്ത് എടപ്പാടിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചതാണ് നിയമ പോരാട്ടത്തിലേക്ക് കടന്നത്. അന്ന് ഒ.പനീര്‍ശെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പദവി ഇപിഎസ് വിഭാഗം റദ്ദ് ചെയ്തു.
ഇതിനെതിരെ ഒപിഎസ് കോടതിയെ സമീപിച്ചെങ്കലും വിജയിച്ചില്ല. ഇതോടെ പാര്‍ട്ടി ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനെതിരെ പളനിസ്വാമി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദ് ചെയ്തു. ഇതിനെതിരെയാണ് പനീര്‍ശെല്‍വെ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം ഇ റോഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സുപ്രീം കോടതി വിധി ഒപിഎസ് വിഭാഗത്തിന് കനത്ത ക്ഷീണമാണ് വരുത്തിയിരിക്കുന്നത്.