Home Featured മദ്യക്കടയില്‍ നിന്ന് 2000 കുപ്പി മദ്യം കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

മദ്യക്കടയില്‍ നിന്ന് 2000 കുപ്പി മദ്യം കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

by jameema shabeer

തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന മദ്യക്കടയില്‍ നിന്ന് 2000 കുപ്പി മദ്യം കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കയത്താര്‍ അയ്യനാര്‍ തെരുവിലെ മംഗളരാജ (37), കണ്ണന്‍ (34) എന്നിവരാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലാവുന്നത്.രണ്ടാഴ്ച്ച മുമ്ബായിരുന്നു ഇരണിയില്‍കാറ്റാടി മുക്കിന് സമീപം ആഴ്‌വാര്‍കോവില്‍ മണിയന്‍കുഴിയിലെ ടാസമാക് കടയില്‍ നിന്നും മദ്യം കാണാതാവുന്നത്. തുടര്‍ന്ന് ഇരണിയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp