ചെന്നൈ: മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി തന്നെ ഉപേക്ഷിച്ച കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റില്‍.
തമിഴ്നാട്ടിലെ ഈറോഡില്‍ ശനിയാഴ്ചയാണ് സംഭവം. ഈറോഡ് വര്‍ണാപുരം സ്വദേശിയായ കാര്‍ത്തിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ ബന്ധു കൂടിയായ മീനാദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന കാര്‍ത്തി മീനാദേവിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.
എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയെ കാര്‍ത്തി വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കായി. ശനിയാഴ്ച കാര്‍ത്തി മീനാദേവിയെ കാണാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തന്നില്‍ സംസാരരമുണ്ടായി. തുടര്‍ന്ന് മീനാദേവി തിളച്ച എണ്ണ കാര്‍ത്തിയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.കയ്യും മുഖവും പൊള്ളിയ കാര്‍ത്തി നിലത്തേക്കു വീണു. തുടര്‍ന്ന് ഇയാളുടെ കരച്ചില് കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മീനാദേവിയെ അറസ്റ്റ് ചെയ്തു.