ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒ. പനീര്‍ശെല്‍വം വിഭാഗം നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ കുമരേഷ് ബാബുവാണ് വിധി പ്രസ്താവിക്കുക. കഴിഞ്ഞ ആഴ്ചയില്‍ ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു.
വാദം എഴുതി നല്‍കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒപിഎസ് വിഭാഗം കോടതിയെ സമീപിച്ചതിനാല്‍, വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് 26ന് പൂര്‍ത്തിയായിരുന്നു. ഒപിഎസ് വിഭാഗം നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ഫലം പ്രഖ്യാപിയ്ക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
222 നാമനിര്‍ദേശ പത്രികകളും എടപ്പാടി പഴനിസാമിയുടെ പേരില്‍ ആയതിനാല്‍ ഏകപക്ഷീയ വിജയം തന്നെയാണ് ഇപിഎസ് വിഭാഗം നേടിയിട്ടുള്ളത്. ഇന്ന് കോടതി വിധി പ്രസ്താവത്തിനു പിന്നാലെ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിന്‍്റെ ഫലവും ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.