Home Featured ആഡംബര ജീവിതം കാണിക്കാന്‍ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍

ആഡംബര ജീവിതം കാണിക്കാന്‍ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍

by jameema shabeer

ചെന്നൈ: സമൂഹ മാധ്യമങ്ങളില്‍ ആഡംബര ജീവിതം കാണിക്കാനായി മോഷണം നടത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അറസ്റ്റില്‍. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചതിന്നാണ് യുവതി അറസ്റ്റിലായത്. ചെന്നൈ സ്വദേശിയായ അനീഷ കുമാരി എന്ന മുപ്പത്തിമൂന്നുകാരിയായായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് അറസ്റ്റിലായത്.\

അറസ്റ്റിലായ ഇവര്‍ തന്റെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും പോലീസിനോട് അഭ്യര്‍ത്ഥിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനീഷ മോഷണം നടത്തിയത് ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധന്‍ നഗറിലുള്ള വീട്ടില്‍ നിന്നായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി യുവതി അകത്ത് കടന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടുടമസ്ഥര്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് ദമ്ബതികള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകകായും ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പോലീസ് വീടിനടുത്ത് നമ്ബര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തുകയായിരുന്നു.

ഇതില്‍ അന്വേഷണം നടത്തിയ പോലീസ് ഈ വാഹനം അനീഷയുടേതാണെന്ന് കണ്ടെത്തുകയും ശേഷം യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം പോലീസ് കണ്ടെടുത്തു. താന്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്റെ ഫോളോവേഴ്‌സിനെ കാണിക്കാനാണ് മോഷണം നടത്തിയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp