ചെന്നൈ: തമിഴ്‌നാട്ടിൽ ഒരുവർഷത്തിനിടെ 25 ലക്ഷം പേർക്ക് പുതുതായി ജോലിലഭിച്ചതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി(സി.എം.ഐ.ഇ.)യുടെ സർവേയിൽ കണ്ടെത്തി. വ്യവസായമേഖലയിലാണ് തൊഴിലവസരങ്ങൾ ഗണ്യമായി വർധിച്ചത്. സേവന മേഖലയിൽ കുറഞ്ഞു. വ്യവസായവികസനത്തിന്റെ ഫലമായി 21 ലക്ഷം പേർക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്. കാർഷികമേഖലയിൽ 12 ലക്ഷം പേർക്കും ജോലിലഭിച്ചു. എന്നാൽ, സേവനമേഖലയിൽ 8.3 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞു.
കോവിഡിനുമുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും തമിഴ്‌നാട്ടിൽ തൊഴിലവസരങ്ങൾ ക്രമാനുഗതമായി വർധിക്കുകയാണെന്നാണ് സി.എം.ഐ.ഇ.സർവേയിലെ കണ്ടെത്തൽ.
സംസ്ഥാനത്ത് തൊഴിലെടുക്കുന്നവരുടെ എണ്ണം 2019-ൽ 2.7 കോടിക്കും 2.9 കോടിക്കും ഇടയിലായിരുന്നു.കോവിഡും ലോക്ഡൗണും വന്നതോടെ 2020 മേയ്-ഓഗസ്റ്റ് കാലത്ത് ഇത് 2.1 കോടിയായി ഇടിഞ്ഞു. എന്നാൽ, 2022 ജനുവരി-ഏപ്രിൽ കാലത്ത് 2.6 കോടിയിലേക്ക് ഉയർന്നു. ഈ വർഷം ജനുവരി-ഏപ്രിൽ കാസാമ്പത്തികമേഖലയെപ്പറ്റി പഠനങ്ങൾ നടത്തുകയും വ്യവസായങ്ങൾക്കുവേണ്ട വിവരങ്ങൾ നൽകുകയും ചെയ്യുന്ന സ്വകാര്യ സംരംഭമാണ് സി.എം.ഐ.ഇ.