ചെന്നൈ .ആവടി തോൽപ്പെട്ടി റോഡിൽ .വെൽടെക് കോളേജ് സമീപം
ന്യൂ മർവ കൂൾബാറിൽ കട ക്ലോസ് ചെയ്യുന്ന സമയത്ത് ജ്യൂസ് കുടിക്കാൻ വന്ന രണ്ടുപേർ ചേർന്ന് കട തല്ലി തകർക്കുകയും, അവിടെ ഉണ്ടായിരുന്ന പണം നശിപ്പിക്കുകയും ചെയ്തു. കട അടക്കുന്ന സമയത്ത് വന്ന് അവർ ജ്യൂസ് ചോദിച്ചപ്പോൾ കട അടക്കുകയാണ് ജ്യൂസ് ഇല്ല എന്ന് പറഞ്ഞു. പിന്നെ അവർ ബഹളം വെച്ചപ്പോൾ ജ്യൂസ് അടിച്ചു കൊടുക്കാമെന്നു സമ്മതിച്ചു ജ്യൂസ് അടിച്ചു കിടക്കുകയായിരുന്നു. ജ്യൂസ് കുടിച്ചു പോയതിനുശേഷം അവർ വീണ്ടും വന്ന് സിസിടിവി ഓഫ് ചെയ്യാൻ പറയുകയും പിന്നീട് കടയിൽ ഉള്ള സാധനങ്ങൾ എല്ലാം അടിച്ചു നുറുക്കി നശിപ്പികാണുകയായിരുന്നു. കൂടാതെ കേസിലുള്ള പൈസ എല്ലാം വലിച്ചു കീറി നശിപ്പിക്കുകയും കടയിലുണ്ടായിരുന്ന തൊഴിലാളികളെ അടിക്കുകയും ചെയ്തു. സിസിടിവി നശിപ്പിച്ചു .ടേബിളും കസേരയും എല്ലാം അടിച്ചു തകർത്തു.
പോലീസിന് വിളിക്കുന്ന സമയത്ത് ഒരു ആംബുലൻസിന്റെ ശബ്ദം കേട്ട് പോലീസ് ആണെന്ന് കരുതി അവർ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ട് അന്വേഷണം നടക്കുകയാണ്. ഇതുപോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. അധികാരികൾ ഇതിനെതിരെ വേണ്ട നടപടികൾ കൈ കൊള്ളണമെന്ന് ചെന്നൈ ബിസിനസ് വാട്സാപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു