ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭര്‍ത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. കാഞ്ചീപുരം പല്ലവര്‍മേട് സ്വദേശിയായ കെട്ടിട നിര്‍മാണത്തൊഴിലാളി സന്താന(32)ത്തെയാണ് ഭാര്യ ചന്ദന(26) കൊലപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുമ്ബാണ് ഇവര്‍ വിവാഹിതരായത്. മദ്യപാനിയായ സന്താനം ഭാര്യയെ സംശയിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മദ്യപിച്ചെത്തിയ സന്താനം വഴക്കിട്ടപ്പോള്‍ ചന്ദന അമ്മിക്കല്ലെടുത്ത് തലയിലിടുകയായിരുന്നു. തുടര്‍ന്ന് കത്തിയെടുത്ത് വെട്ടി. സന്താനം സംഭവസ്ഥലത്തുതന്നെ മരിച്ചു.
സന്താനത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷം ചന്ദന കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശിവകാഞ്ചി പോലീസ് ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ചീപുരം സര്‍ക്കാരാശുപത്രിയിലേക്ക് മാറ്റി.