Home Featured ചെന്നൈ -ബംഗളുരു യാത്രയ്ക്കിടെ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍ വെടിയുണ്ട; കൊച്ചുമകള്‍ക്ക് കളിക്കാൻ നല്‍കിയത് മുത്തച്ഛന്‍

ചെന്നൈ -ബംഗളുരു യാത്രയ്ക്കിടെ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍ വെടിയുണ്ട; കൊച്ചുമകള്‍ക്ക് കളിക്കാൻ നല്‍കിയത് മുത്തച്ഛന്‍

by jameema shabeer

ചെന്നൈ: അഞ്ചു വയസ്സുകാരിയുടെ ബാഗില്‍ നിന്നു വെടിയുണ്ട കണ്ടെടുത്തതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി എയര്‍പോര്‍ട്ട് അധികൃതര്‍

ഇസ്രയേല്‍ സന്ദര്‍ശിച്ച ശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ കര്‍ണാടക സ്വദേശികള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. ഇസ്രയേലിലെ കടല്‍ത്തീരത്ത് നിന്നു ലഭിച്ച വെടിയുണ്ട കളിക്കാനായി കൊച്ചുമകള്‍ക്കു നല്‍കിയതാണെന്ന് സംഘത്തിലെ റിട്ട. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ കൃഷ്ണ ദുബെ മൊഴി നല്‍കി.

വിശദമായ പരിശോധനയില്‍ ബുള്ളറ്റ് വിദേശ നിര്‍മ്മിതമെന്നു കണ്ടെത്തി. യാത്രക്കാരില്‍ നിന്ന് രേഖാമൂലം മൊഴിയെടുത്ത പൊലീസ് താക്കീത് നല്‍കിയ ശേഷം വിട്ടയച്ചു. ചെന്നൈയില്‍ നിന്നു ബെംഗളുരുവിലേക്കുള്ള യാത്രയ്ക്കായി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുമ്ബോഴാണ് 0.9 എംഎം വെടിയുണ്ട കണ്ടെത്തിയത്.

ആശുപത്രിയിലെത്തിക്കാന്‍ റോഡ് ഇല്ല; പ്രസവത്തിന് പിന്നാലെ ഇരട്ടക്കുഞ്ഞുങ്ങള്‍ അമ്മയുടെ കണ്‍മുന്നില്‍ മരിച്ചു

മുംബയ്: മാസംതികയാതെ പിറന്ന ഇരട്ടകുഞ്ഞുങ്ങള്‍ ചികിത്സ ലഭിക്കാതെ മാതാവിന്റെ കണ്‍മുന്നില്‍ മരിച്ചു. കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ റോഡ് ഇല്ലാത്തതിനാലാണ് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മൊക്കാഡ തെഹ്‌സില്‍ സ്വദേശിനിയായ വന്ദന ബുദര്‍ ആണ് സ്വന്തം വീട്ടില്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. പ്രസവത്തിന് പിന്നാലെ കുഞ്ഞുങ്ങള്‍ മരിക്കുകയും അതിതീവ്രമായ രക്തസ്രാവം ഉണ്ടായതിന് പിന്നാലെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് യുവതിയെ കമ്ബില്‍ തുണിച്ചുറ്റി അതില്‍ ഇരുത്തി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പാറക്കെട്ടുകളും വഴുക്കലുള്ള ചെരിവുകളും താണ്ടിയാണ് മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള ആശുപത്രിയില്‍ യുവതിയെ എത്തിച്ചത്. യുവതിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വന്ദനയെ ആശുപത്രിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ബിജെപിയുടെ വൈസ് പ്രസിഡന്റായ ചിത്ര കിഷോര്‍ വാഗ് അപലപിച്ചു. സംഭവം വളരെ വേദനാജനകമാണെന്ന് ചിത്ര കിഷോര്‍ ട്വീറ്റ് ചെയ്തു. സമാനസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്നുവെന്നും ഇത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയതായും ചിത്ര പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp