ചെന്നൈ| ചെന്നൈയില്‍ സബര്‍ബന്‍ ടെയിന്‍ പാളംതെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന ട്രെയിന്‍ ബേസിന് ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് പാളംതെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. ഒന്‍പത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭിച്ച പ്രാഥമിക വിവരം. ഉടന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.