ചെന്നൈ: ചെന്നൈയിൽ ഒരുവർഷത്തിൽ ഗുണ്ടാചട്ടം ചുമത്തിയത് 238 കുറ്റവാളികൾക്ക്. അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എന്നനിലയിലാണ് നടപടിയെന്ന് സിറ്റി പോലീസ് കമ്മിഷണർ ശങ്കർ ജിവാൾ പറഞ്ഞു.ജനുവരി ഒന്നുമുതൽ ജൂൺ 16 വരെ ചെന്നൈയിൽ കൊലപാതകം, കൊലപാതകശ്രമം, പൊതുസമാധാനത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ 159 പേരെ അറസ്റ്റുചെയ്തു. മോഷണം, മാലതട്ടിപ്പറിക്കൽ തുടങ്ങിയ കുറ്റം ചെയ്തവരുമുണ്ട്