ചെന്നൈ: ദേശീയ മെഡിക്കൽപ്രവേശന പരീക്ഷയായ നീറ്റിൽ തമിഴ്നാട്ടിൽനിന്നും വിജയിച്ചവരിൽ 3982 പേർ സർക്കാർസ്കൂളുകളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികൾ. കഴിഞ്ഞവർഷത്തേക്കാൾ നാലുശതമാനം അധികവിജയമാണ് ഇത്തവണയുണ്ടായതെന്ന് സംസ്ഥാന സ്കൂൾവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സർക്കാർസ്കൂളുകളിൽ പഠിച്ച 12,997 പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഇതിൽ 3982 പേർ യോഗ്യത നേടി. 31 ശതമാനമാണ് വിജയം. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് തമിഴ്നാട്ടിലെ സർക്കാർസ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുണ്ട്.