Home Featured ദൈവങ്ങളെ അപമാനിച്ച യുട്യൂബര്‍‍ക്ക് ഡിഎംകെ‍യുടെ ആദരം; ശിവനെ അപമാനിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് അണ്ണാമലൈ‍

ദൈവങ്ങളെ അപമാനിച്ച യുട്യൂബര്‍‍ക്ക് ഡിഎംകെ‍യുടെ ആദരം; ശിവനെ അപമാനിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് അണ്ണാമലൈ‍

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: പരമശിവനെയും കാളിദേവിയെയും വീഡിയോയിലൂടെ അപമാനിച്ച യു2ബ്രൂട്ടസ് എന്ന യുട്യൂബ് ചാനലിന്‍റെ വിജയ് എന്ന നെല്‍സന് ഡിഎംകെ സര്‍ക്കാരിന്‍റെ ആദരം. എന്നാല്‍ ഹിന്ദു ദൈവമായ പരമശിവനെ അപമാനിച്ച യുട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാവ് അണ്ണാമലൈ ആവശ്യപ്പെട്ടു.

“പരമശിവന്‍ ഒരു ലോക്കല്‍ ഡാന്‍സറാണെന്നും അയാള്‍ കാല്‍പൊക്കിയാണ് ‍ഡാന്‍സ് ചെയ്യുകയെന്നും കാല്‍പൊക്കുന്നത് ഒരു നല്ല സ്റ്റെപ്പാണെന്നും എന്നാല്‍ എന്തിനാണ് കാല്‍പൊക്കുന്നത്? ഇത് ശിവന്‍റെ ഒരു ട്രിക്കാണ്. ശിവന്‍ അന്ന് അടിവസ്ത്രം ധരിച്ചിരുന്നില്ല” – ഇതാണ് നെല്‍സണ്‍ ഒരു വീഡിയോയില്‍ ശിവനെക്കുറിച്ച്‌ പറയുന്നത്. കാളിയെയും പരമേശ്വരനെയും ലോക്കല്‍ നൃത്തക്കാരായാണ് നെല്‍സണ്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. പ്രഭുദേവയും മൈക്കോല്‍ ജാക്സനൊക്കെ തില്ലൈ കാളിയുടെ കയ്യില്‍ നിന്നും ഭിക്ഷ വാങ്ങേണ്ടവരായിരുന്നുവെന്നും നെല്‍സണ്‍ പറയുന്നു. തില്ലൈകാളിയുടെ ബ്രേക്ക് ഡാന്‍സും വേവ് ഡാന്‍സ്….എങ്ങിനയെന്ന് സങ്കല്‍പിച്ചുനോക്കൂ എന്നും നെല്‍സണ്‍ പറയുന്നു.

പരമശിവനെ അപമാനിച്ച നെല്‍സണെ അറസ്റ്റ് ചെയ്യണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. ദൈവങ്ങളെയും ഹിന്ദു വിശ്വാസങ്ങളെയും അപമാനിക്കലാണ് ദ്രാവിഡ മാതൃകയെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. ജനങ്ങളുടെ മതവികാരം തുടര്‍ച്ചയായി വ്രണപ്പെടുത്തുന്നതിനെ കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്ന അണ്ണാമലൈ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തന്നെയാണോ തമിഴ് സംസ്കാരത്തെയും പാരമ്ബര്യത്തെയും കളിയാക്കാന്‍ അനുവദിക്കുന്നതെന്നും അറിയണമെന്നും അണ്ണാമലൈ പറഞ്ഞു.

തമിഴ്നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യമാണ് നെല്‍സണെ ഈയിടെ നടന്ന ഒരു ചടങ്ങളില്‍ ആദരിച്ചത്. ഡിഎംകെ, ദ്രാവിഡ കഴകം ആശയങ്ങളോട് കൂറ് പുലര്‍ത്തുന്ന ആറ് യുട്യൂബര്‍മാരെ ചടങ്ങില്‍ ഡിഎംകെ ആദരിച്ചിരുന്നു. ഈയിടെ പുറത്തിറക്കിയ വീഡിയോയില്‍ അതിരൂക്ഷമായാണ് ശിവനെ നെല്‍സണ്‍ അപമാനിക്കുന്നത്. ഈയിടെ ചിദംബരത്തില്‍ മുഖ്യപ്രതിഷ്ഠയായ നടരാജനെയും നെല്‍സണ്‍ അപമാനിച്ചിരുന്നു. താന്‍ പെരിയാര‍് എന്ന ഇ.വി. രാമസ്വാമി നായ്ക്കനാരുടെ ആരാധകനാണെന്നാണ് നെല്‍സണ്‍ അവകാശപ്പെടുന്നത്.

You may also like

error: Content is protected !!
Join Our Whatsapp