Home Featured 500 മദ്യശാലകള്‍ പൂട്ടി, വാക്ക് പാലിച്ച്‌ സ്റ്റാലിന്‍

500 മദ്യശാലകള്‍ പൂട്ടി, വാക്ക് പാലിച്ച്‌ സ്റ്റാലിന്‍

by jameema shabeer

തമിഴ്‌നാട്ടില്‍ 500 ചില്ലറ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് ഡി എം കെ പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ആകെ 5,329 ചില്ലറ മദ്യവില്പന ശാലകളാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ളത്. ഇതില്‍ 500 എണ്ണം അടച്ചുപൂട്ടുമെന്ന് മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തില്‍ ബാലാജി ഏപ്രില്‍ 12ന് നിയമസഭയെ അറിയിച്ചിരുന്നു.

വില്‍പ്പന കുറവുള്ള മദ്യക്കടകള്‍ക്കൊപ്പം ക്ഷേത്രങ്ങള്‍,പള്ളികള്‍,വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള കടകളാണ് കൂടുതല്‍. പൂട്ടുന്ന മദ്യക്കടകളില്‍ കൂടുതലും ചെന്നൈയിലുള്ളവയാണ്.

You may also like

error: Content is protected !!
Join Our Whatsapp