ചെന്നൈ: തിരുപ്പൂരില്‍ വൻ തീപിടിത്തം. ഖാദര്പേട്ടയില് ഇന്നലെ രാത്രിയായിരുന്നു സംഭവം. ബനിയൻ വില്‍ക്കുന്ന കടയ്ക്കായിരുന്നു ആദ്യം തിപിടിച്ചത്. തുടര്‍ന്ന് സമീപത്തെ കടകളിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തമുണ്ടായ സമയത്ത് കടകള്‍ അടച്ചിരുന്നതിനാല്‍ ആളപായമില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.