ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. കന്യാകുമാരിയോ കോയമ്ബത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം.
കഴിഞ്ഞ തവണ കോയമ്ബത്തൂരില്‍ സിപിഎം ആണ് ജയിച്ചത്. കഴിഞ്ഞ തവണ കന്യാകുമാരിയില്‍ കോണ്‍ഗ്രസ് ജയിച്ചു.തമിഴ്നാട്ടില്‍ മോദി മത്സരിക്കുമോ എന്ന കാര്യത്തില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
ആറു മാസം മുമ്ബാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമര്‍ശമുണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെച്ച് സൂചന നല്‍കിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാന്‍ സാധ്യതയുണ്ട് എന്ന പരാമര്‍ശം ചര്‍ച്ചയായിരുന്നു. പക്ഷേ രാമനാഥപുരത്ത് ബിജെപിക്ക് വലിയ വേരോട്ടമില്ല.