Home Featured തമിഴ്നാട്ടില്‍ എംഎല്‍എയ്ക്കു നേരെ പെട്രോള്‍ ബോംബേറ്

തമിഴ്നാട്ടില്‍ എംഎല്‍എയ്ക്കു നേരെ പെട്രോള്‍ ബോംബേറ്

by jameema shabeer

കടലൂര്‍: തമിഴ്നാട്ടില്‍ എംഎല്‍എയ്ക്കു നേരെ പെട്രോള്‍ ബോംബേറ്. ഡിഎംകെ പ്രവര്‍ത്തകന്‍റെ കുടുംബത്തിലെ വിവാഹ ചടങ്ങിനിടെയായിരുന്നു ആക്രമണമുണ്ടായത്.ഞായറാഴ്ച രാത്രി കടലൂരിനടുത്തുള്ള നല്ലത്തൂരില്‍വെച്ച്‌ കടലൂര്‍ എംഎല്‍എ ജി. അയ്യപ്പന് നേരെ ആക്രമണം നടത്തുകയായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞു മടങ്ങുന്പോഴായിരുന്നു എംഎല്‍എയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ കടലൂര്‍ പോലീസ് സൂപ്രണ്ട് ആര്‍. രാജാറാം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our Whatsapp