ചെന്നൈ: തമിഴ്നാട്ടില്‍ പോലീസ് ഉദ്യോഗസ്ഥൻ ക്വാര്‍ട്ടേഴ്സിനുള്ളില്‍ ജീവനൊടുക്കി. ചെന്നൈ അയനാവരം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കോണ്‍സ്റ്റബിള്‍ അരുണ്‍ കുമാര്‍(27) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് വിരുതനഗര്‍ സ്വദേശിയായ കുമാറിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വീസ് യൂണിഫോം ധരിച്ച നിലയിലാണ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും കുടുംബപ്രശ്നങ്ങള്‍ മൂലമാണ് കുമാര്‍ ജീവനൊടുക്കിയതെന്നും അധികൃതര്‍ അറിയിച്ചു.