Home Featured ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു; ഗതാഗത നിയമ ലംഘനത്തിന് ഇളയദളപതിക്ക് പിഴ

ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു; ഗതാഗത നിയമ ലംഘനത്തിന് ഇളയദളപതിക്ക് പിഴ

by jameema shabeer

ചെന്നൈ: ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച്‌ സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനും 500 രൂപ പിഴയാണ് ഇളയ ദളപതിക്ക് ലഭിച്ചിരിക്കുന്നത്.

പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്‌യെ ആരാധകര്‍ അനുഗമിച്ചിരുന്നു.

പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്‌യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ വിജയ്‌യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.

You may also like

error: Content is protected !!
Join Our Whatsapp