Home Featured തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം : എട്ടുപേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം : എട്ടുപേര്‍ മരിച്ചു

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഹോട്ടല്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. നാല് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. ഇപ്പോഴും നിരവധി ആളുകള്‍ അപകടസ്ഥത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവം നടന്നയുടൻ അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തകര്‍ തീ അണയ്ക്കാനും അകത്ത് കുടുങ്ങിയവരെ പുറത്തെടുക്കാനുമുള്ള ശ്രമം തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണം എത്രയെന്ന് കണ്ടെത്താനായിട്ടില്ല.

You may also like

error: Content is protected !!
Join Our Whatsapp