ചെന്നൈ: തമിഴ്‌നാട്ടില്‍ തക്കാളിവില വീണ്ടും വര്‍ദ്ധിച്ചു.നിലവില്‍ കിലോയ്ക്ക് 200 രൂപയായി.കഴിഞ്ഞദിവസംവരെ 160 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. വരവ് കുറഞ്ഞതോടെയാണ് തക്കാളിയുടെവില 200-ലെത്തിയത്. മുൻ ആഴ്ചകളില്‍ മൊത്ത വ്യാപാരച്ചന്തയായ കോയമ്ബേടിലേക്ക് 80 ലോറികളില്‍ തക്കാളിയെത്തിയ സ്ഥാനത്ത് 20 ലോറികള്‍മാത്രമാണ് ഇപ്പോഴെത്തുന്നത്.
തമിഴ്‌നാട്ടില്‍ തക്കാളി ഉത്പാദനം കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തക്കാളിയുടെ വരവുകുറഞ്ഞതുമാണ് വില ഉയരാൻ കാരണം. മധുരയില്‍ െമാത്ത വ്യാപാരച്ചന്തയില്‍ കിലോയ്ക്ക് 180 രൂപയ്ക്കും തിരുനെല്‍വേലി ജില്ലയില്‍ 200 രൂപയ്ക്കുമാണ് തക്കാളി വില്‍ക്കുന്നത്.