ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ ഗതിമാറിയതിനാൽ താപനില രണ്ടുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നാണ് അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയെത്തുടർന്ന് ചെന്നൈയിലടക്കം മഴപെയ്തിരുന്നു. ചൂടിനും ശമനമുണ്ടായി. എന്നാൽ ഇപ്പോൾ വീണ്ടും താപനില ഉയരുകയായിരുന്നു. ചൊവ്വാഴ്ച 38 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്.