Home Featured ചെന്നൈ:കൊലപാതകം അടക്കം 33 കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവനെ കൊലപ്പെടുത്തി യുവാക്കള്‍

ചെന്നൈ:കൊലപാതകം അടക്കം 33 കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവനെ കൊലപ്പെടുത്തി യുവാക്കള്‍

by jameema shabeer

ചെന്നൈ: സുഹൃത്തിനെ കൊന്ന ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ശ്രീനിവാസപുരത്ത് വച്ചാണ് ഗുണ്ടാ നേതാവായ സുരേഷ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി സുഹൃത്തുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ ആറംഗ സംഘം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യമഹ മണി, ജയബാലന്‍, ചന്ദ്ര എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുള്ള മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

2015 ല്‍ താമരൈപാക്കം കൂട്ട് റോഡില്‍ വച്ച്‌ ഇവരുടെ സുഹൃത്തായ അതി തെന്നരസുവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കൊലപാതകം എന്ന് അറസ്റ്റിലായവര്‍ വ്യക്തമാക്കി. ബന്ധുവിന്‍റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോകുമ്ബോഴാണ് അതി തെന്നരസു കൊല്ലപ്പെട്ടത്. തെന്നരസുവിന്‍റെ സഹോദരന്‍ ബോംബ് സരവണന്റെ നിര്‍ദേശമനുസരിച്ചാണ് സുരേഷിനെ കൊല്ലാന്‍ സംഘം പദ്ധതി തയ്യാറാക്കിയത്.

ആറ് കൊലപാതക കേസുകള്‍ അടക്കം 33 കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ആറംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp