ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ അതിക്രമം. ശ്രീലങ്കൻ കടല്‍കൊള്ളക്കാര്‍ നടുക്കടലില്‍ വച്ചാണ് തമിഴ്നാട് നാഗപട്ടണത്ത് നിന്നുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
ഇരുമ്ബുകമ്ബിയും ഇഷ്ടികയും കൊണ്ട് അടിച്ചെന്നാണ് മത്സ്യത്തൊഴിലാളിള്‍ നല്കിയ പരാതി. മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരണങ്ങളും ഫോണും ഇവര്‍ മോഷ്ടിച്ചു. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തമിഴ്നാട്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.