മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധന. 85.89 ലക്ഷം പേരാണു യാത്ര ചെയ്തത്. 82.53 ലക്ഷം പേരായിരുന്നു ജൂലൈയിൽ യാത്ര ചെയ്തത്. കഴിഞ്ഞ മാസം 47.51 ലക്ഷം പേർ ട്രാവൽ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്തു. 31.56 ലക്ഷം പേർ ക്യുആർ കോഡ് ഉപയോഗിച്ചും 3.26 ലക്ഷം പേർ ടോക്കൺ ഉപയോഗിച്ചും 3.95 ലക്ഷം പേർ എൻസിഎംസി സിങ്കാര ചെന്നൈ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്തു.