ചെന്നൈ ∙ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ (ഐപിഎ) സംഘടിപ്പിക്കുന്ന മാരത്തൺ പ്രമാണിച്ച് നാളെ രാവിലെ 5 മുതൽ 7.30 വരെ ബസന്റ് നഗർ, ശാസ്ത്രി നഗർ, എംആർകെ നഗർ ഭാഗത്ത് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. എൽബി റോഡിൽനിന്ന് തേഡ് അവന്യു, സെക്കൻഡ് അവന്യു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ മുത്തുലക്ഷ്മി പാർക്ക്, എൽബി റോഡ്, ശാസ്ത്രി നഗർ ഫസ്റ്റ് മെയിൻ റോഡ് വഴി പോകണം. മൈലാപ്പൂർ ആർകെ മഠം ഭാഗത്തു നിന്ന് അഡയാർ, ഗിണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് സൗത്ത് കനാൽ ബാങ്ക് റോഡ്, ഗ്രീൻവേയ്സ് റോഡ് ജംക്‌ഷനിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇവ വി.കെ.അയ്യർ റോഡ്, ആർഎ പുരം സെക്കൻഡ് മെയിൻ റോഡ്, ചാമിയേഴ്സ് റോഡ് വഴി പോകണം.
മാരത്തൺ;നാളെ ഗതാഗത നിയന്ത്രണം
previous post