Home Featured സനാതനധര്‍മ്മ പരാമര്‍ശം: ഉദയനിധിക്കു പിന്തുണയുമായി കമല്‍ഹാസൻ

സനാതനധര്‍മ്മ പരാമര്‍ശം: ഉദയനിധിക്കു പിന്തുണയുമായി കമല്‍ഹാസൻ

by jameema shabeer

ചെന്നെെ> സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ പിന്തുണ. സനാതന ധര്‍മ വിഷയത്തില്‍ കമല്‍ഹാസന്റെ ആദ്യപ്രതികരണം കൂടിയാണിത്. ഉദയനിധി സ്റ്റാലിന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കമല്‍ഹാസൻ പറഞ്ഞത്.

‘‘നിങ്ങള്‍ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കില്‍, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയര്‍ത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വാക്കുകള്‍ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാര്‍ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ്’’എന്നാണ് കമല്‍ഹാസൻ പറഞ്ഞത്.

ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ടെന്നും അത് തുടരുമെന്നും കമല്‍ ഹാസൻ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വാക്കുകള്‍ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാര്‍ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ് എന്നാണ് അദ്ദേഹം എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp